Skip to main content
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു 

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു 

 

 ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ചിറക്കൽ രാജാസ് യു.പി. സ്കൂളിൽ നടന്ന കലോത്സവം കെ വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൊല്ലോൻ മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ 128 കുട്ടികളിൽ 70 പേർ കലോത്സവത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും അവസരമൊരുക്കുന്നതായിരുന്നു പരിപാടി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി സാജിത, വൈസ് പ്രസിഡന്റ് ടി കെ മോളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി നിതീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹനൻ, മെമ്പർ കെ വി സിന്ധു, എന്നിവർ സംസാരിച്ചു.

date