Skip to main content
പിണറായി ഗ്രാമപഞ്ചായത്തിൽ നിർമലം ക്യാമ്പയിന് തുടക്കമായി

പിണറായി ഗ്രാമപഞ്ചായത്തിൽ നിർമലം ക്യാമ്പയിന് തുടക്കമായി

 

പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനത്തിനായി നടപ്പാക്കുന്ന ‘നിർമലം’ ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പിണറായി ടൗണിൽ  പിണറായി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷെർളി നിർവഹിച്ചു.
ഹരിതകർമ സേനാംഗങ്ങളും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
 വൈസ് പ്രസിഡണ്ട് പി വി രത്‌നകാരൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി ലിവിൻ വിൻസന്റ്,സ്ഥിരം സമിതി അംഗങ്ങളായ എം മഹേഷ് കുമാർ, പി ടി സംജ്യോതി, എം റഫ്‌സീന അസിസ്റ്റന്റ് സെക്രട്ടറി എം കെ ശശിധരൻ, വി ഇ ഒ കെ നീതു എന്നിവർ 
പങ്കെടുത്തു.

date