ഐ.ഐ.ഐ.സിക്ക് പി.എം.കെ.വി.വൈ 4.0 പ്രകാരം 540 പേര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ 'പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന' പ്രകാരം കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ 540 പേര്‍ക്ക് സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം നല്‍കും.
നിര്‍മാണം, ഹോസ്പിറ്റാലിറ്റി എന്നീ പ്രധാന മേഖലകളിലായി 18 വ്യത്യസ്ത പരിശീലന കോഴ്സുകളാണ് ഉള്ളത്. ഓരോ കോഴ്സിലും 30 പേര്‍ക്ക് വീതം പ്രവേശനം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കോഴ്സ് ഫീസ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ ഭാരതീയരായിരിക്കണം. എം.ഇ.പി. സൂപ്പര്‍വൈസര്‍ - മെയിന്റനന്‍സ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്, പ്ലംബര്‍ - ജനറല്‍, ക്വാളിറ്റി ടെക്നീഷ്യന് - കണ്‍സ്ട്രക്ഷന്‍, കോമി ഷെഫ്, സോളാര്‍ പി.വി. ഇന്സ്റ്റാളര് - ഇലക്ട്രിക്കല്‍, റോഡ് വേ സര്‍വേയര്‍, ബ്രിക്ക് മേസണ്‍, കണ്‍സ്ട്രക്ഷന്‍ ഇലക്ട്രീഷ്യന് - എല്‍.വി., സര്‍വേയര്‍, ഡ്രാഫ്റ്റ്സ് പേഴ്സണ്‍ - സിവില്‍ വര്‍ക്ക്സ്, ഗസ്റ്റ് സര്‍വീസ് എക്സിക്യൂട്ടീവ് (ഹൗസ് കീപ്പിംഗ്), മാനുവല്‍ മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് / ഷീല്‍ഡഡ് മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് വെല്‍ഡര്‍, ഗസ്റ്റ് സര്‍വീസ് അസോസിയേറ്റ് (ഫുഡ് & ബിവറേജ്), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഷട്ടറിംഗ് കാര്‍പെന്റര്‍, എച്ച്.വി.എ.സി. ടെക്നീഷ്യന്, സൂപ്പര്‍വൈസര്‍ ഫ്രണ്ട് ലൈന്‍ ജൂനിയര്‍ (കണ്‍സ്ട്രക്ഷന്‍) എന്നീ തസ്തികകളിലേക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും താമസവും ഭക്ഷണവും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. നവംബര്‍ 20 നകം കോഴ്സുകളിലേക്ക് അപേക്ഷിക്കണം. ഫോണ്‍- 8078980000.
- Log in to post comments