കാരുണ്യ ചികിത്സാ സഹായത്തിന് 293.62 കോടി രൂപ
* സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് ഭാഗ്യക്കുറി വകുപ്പിന്റേത്: മുഖ്യമന്ത്രി
കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിലൂടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽനിന്ന് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായ രോഗികൾക്ക് ചികിത്സ നൽകിയ ഇനത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള വലിയ കുടിശ്ശിക തീർപ്പാക്കാൻ സർക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്രയും തുക ലഭിച്ചത് ഏറെ പ്രയോജനകരമാണെന്നും ചികിത്സാ സഹായം ആവശ്യമുള്ള സാധാരണക്കാരായ രോഗികൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചെക്ക് ഏറ്റുവാങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ, മറ്റുദ്യോഗസ്ഥർ പങ്കെടുത്തു
പി.എൻ.എക്സ്. 4442/2026
- Log in to post comments