Post Category
യോഗ ഇൻസ്ട്രക്ടർ: വാക്ക് ഇൻ ഇന്റർവ്യൂ
വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എൻ.വൈ.എസ്./ എം.എസ്സി.(യോഗ)/ എം.ഫിൽ(യോഗ), യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമോ/ അംഗീകൃത യൂണിവേഴ്സിറ്റി/ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് കോഴ്സ്/ ഗവൺമെന്റ് അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത എന്നിവ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 50 വയസ്. താല്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 3ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0470 2605360.
പി.എൻ.എക്സ്. 4443/2026
date
- Log in to post comments