Skip to main content

സി-ഡിറ്റില്‍ വീഡിയോ എഡിറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു; അഭിമുഖം ഒക്ടോബര്‍ 29 ന്

 

 

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, കമ്പോസിറ്റിംഗ്, കലാസൃഷ്ടികളുടെ ആശയരൂപീകരണം, ഡിസൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്ക് കോണ്‍ട്രാക്ട്/ റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വ്വഹിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. യോഗ്യത പ്ലസ് ടു പാസ്സായിരിക്കണം. ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ എതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ആഫ്റ്റര്‍ ഇഫക്ട്‌സ്, അഡോബ് ഇന്‍ഡിസൈന്‍, അഡോബ് ഇല്ല്യുസ്‌ട്രേറ്റര്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. ആറുമാസത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യോഗ്യരായവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ സി-ഡിറ്റുമായി ഒരു വര്‍ഷത്തേക്കുള്ള വര്‍ക്ക് കോണ്‍ട്രാക്ട്/ റേറ്റ് കോണ്‍ട്രാക്ട് കരാറില്‍ എര്‍പ്പെടേണ്ടതാണ്. കാലാവധിക്ക് ശേഷം കരാര്‍ പുതുക്കുന്നത് ആവശ്യമെങ്കില്‍ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ സിഡിറ്റിന്റെ തിരുവനന്തപുരത്തെ തിരുവല്ലം ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ 29 ന് രാവിലെ 9.30 ന് ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പ്രായോഗിക പരീക്ഷയ്ക്കും അഭിമുഖത്തിനുമായി എത്തിച്ചേരണം.

 

date