പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് വായ്പ പദ്ധതികൾ
പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വിവിധ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു.
സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ & ഭവന പുനരുദ്ധാരണ വായ്പ, കുടുംബശ്രീ വഴി നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പ, പ്രവാസി സുരക്ഷ വായ്പ, സർവീസിൽ നിന്നും വിരമിച്ചവർക്ക് നൽകുന്ന സീനിയർ സെക്യൂർ വായ്പ, വാഹന വായ്പ, സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന വിവിധ വായ്പകൾ, വിധവകൾക്കുള്ള പുനർജനി വായ്പ, ഗ്രീൻ വീൽ വായ്പ (ഇലക്ട്രിക്/സിഎൻജി വാഹനം വാങ്ങുന്നതിന്) എന്നിവയാണ് വിവിധ വായ്പ പദ്ധതികൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നടപടിക്രമങ്ങൾക്കും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, ജില്ലാ ഓഫീസ്, വെള്ളക്കിണർ ജംഗ്ഷൻ, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0477 2254121, 2254122, വെബ്സൈറ്റ്: www.ksbcdc.com.
- Log in to post comments