Skip to main content

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ് 

 

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന റീബിൾഡ് കേരള ഇനീഷ്യേറ്റീവ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ചമ്പക്കുളം ബ്ലോക്കിൽ (തകഴി പഞ്ചായത്ത് ബി.ആർ.സി ഓഫീസ്) അക്കൗണ്ടൻ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള കൊമേഴ്സ് ബിരുദം. ടാലി പരിജ്ഞാനം, ടൂവീലർ ഓടിക്കുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭികാമ്യം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകർ ചമ്പക്കുളം ബ്ലോക്കിൽ സ്ഥിരതാമസക്കാരായിരിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, സി.ഡി.എസ്സിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ നൽകണം. 

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'ആർ.കെ.ഐ - ഇ.ഡി.പി ചമ്പക്കുളം അക്കൗണ്ടൻ്റ് അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, വലിയകുളം, അലിശ്ശേരി വാർഡ്, ആലപ്പുഴ – 688001.

ഫോൺ: 9072483361, 0477 2254104.

date