Skip to main content

ആവോലി ഗ്രാമപഞ്ചായത്തിൽ സമഗ്ര പുരയിടകൃഷി വികസന പദ്ധതിക്ക് തുടക്കമായി

ആവോലി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ 'സമഗ്ര പുരയിടകൃഷി വികസന' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് നിർവഹിച്ചു.

എട്ടു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പരിധിയിലുള്ള കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായി രാസവളം 50% സബ്സിഡി നിരക്കിലും, ജൈവവളം 75% സബ്സിഡി നിരക്കിലും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. കർഷകർക്ക് സാമ്പത്തികമായി ഏറെ ആശ്വാസകരമാകുന്ന ഈ പദ്ധതി, പുരയിടകൃഷി വ്യാപിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ ഉന്നമനത്തിനും വലിയ മുതൽക്കൂട്ടാകും.

ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷറഫ് ചടങ്ങിൽ അധ്യക്ഷയായി . സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിബു ജോസ് പരീക്കൽ, ഷാനവാസ് കെ. വി, സൗമ്യ ജോൺ, കൃഷി ഓഫീസർ സുഗിനാ പി., ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിവകുപ്പ് ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു.

date