Skip to main content

കുഴുപ്പിള്ളി വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു; ശിലാസ്ഥാപനം നിർവഹിച്ചു

കുഴുപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസ്  പുതിയ കെട്ടിട സമുച്ചയത്തിൻ്റെ  ശിലാസ്ഥാപനം  വൈപ്പിൻ എംഎൽഎ ടോണി ചമ്മണി നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ റവന്യൂ സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കും.

ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ കെ കെ ജോഷി അധ്യക്ഷനായി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്‌, കൊച്ചി തഹസിൽദാർ നിഷാന്ത് മോഹൻ, ഭൂ രേഖ തഹസിൽദാർ ഫിൽബി കുഞ്ഞച്ചൻ, വില്ലേജ് ഓഫീസർ എൻ ജെ ബിന്ദു, ജില്ലാ പഞ്ചായത്ത്‌ പ്രതിനിധികൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date