സി ബി എൽ സെമിഫൈനൽ കായംകുളത്ത് നവംബർ 14ന്: മന്ത്രി എം ലിജു ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു
ചാമ്പ്യൻസ് ബോട്ട് ലീഗ് സെമി ഫൈനൽ മത്സരങ്ങൾ നവംബർ 14ന് കായംകുളം കായലിൽ വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കുമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കായംകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ജലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലോത്സവത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടികളും ചെറു വള്ളങ്ങളുടെ മത്സരങ്ങളും നടത്തും. നവംബർ 12ന് സാംസ്കാരിക ഘോഷയാത്ര നടത്തും. നവംബർ 13ന് വിവിധ നാടൻ കലാരൂപങ്ങളും പ്രാദേശിക കലാകാരന്മാരെയും ഉൾപ്പെടുത്തി വിപുലമായ സാംസ്കാരിക പരിപാടികൾ കായംകുളം നിയോജകമണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കും. നവംബർ 14ന് സെമി ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചുരുട്ട് വെപ്പ് തുടങ്ങിയ ചെറു വള്ളങ്ങളുടെ മത്സരങ്ങളും സംഘടിപ്പിക്കും. കായംകുളം കായലിനെ മത്സര സജ്ജമാക്കുന്നതിന് ഡ്രെഡ്ജിംഗ് നടത്തും. കലാപരിപാടികൾക്ക് ടൂറിസം വകുപ്പ് സാമ്പത്തിക പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു സംഘാടകസമിതിയുടെ ചെയർമാനാകും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ജില്ലാ കളക്ടർ ഷാജി വി നായർ കമ്മിറ്റിയുടെ ജനറൽ കൺവീനറാകും. കായംകുളം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ സമിതിയുടെ കൺവീനർമാരാകും.
സ്വാഗത സംഘത്തോടൊപ്പം ജലോത്സവവുമായി ബന്ധപ്പെട്ട മറ്റു കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചു. മത്സരവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളുടെ സംഘാടനത്തിന് സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
കായംകുളം നഗരസഭ ചെയർമാൻ ശരത്ത് ലാൽ ബല്ലാരി, വൈസ് ചെയർപേഴ്സൺ ആർ അംബിക, മുൻ എംഎൽഎ എ. എ. ഷുക്കൂർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, ജില്ലാ പഞ്ചായത്ത് അംഗം അംബുജാക്ഷി ടീച്ചർ, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ടി അമ്പിളിക്കല, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി കോശി, വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കായംകുളം മുനിസിപ്പാലിറ്റി അംഗങ്ങൾ,
ടൂറിസം, പോലീസ്, ഡി റ്റി പി സി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments