തൊടുപുഴയില്‍ നിന്നും ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം ഞായറാഴ്ച മുതല്‍ കേരളപ്പിറവിദിനത്തില്‍ അടുത്ത യാത്രയ്ക്കായി ബുക്കിങ് തുടങ്ങി
അന്തര്‍സംസ്ഥാന വിനോദയാത്രകളുടെ ഭാഗമായി ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം വിനോദയാത്രയൊരുക്കി തൊടുപുഴ കെഎസ്ആര്‍ടിസി. ആദ്യ യാത്ര ഒക്ടോബര്‍ 25ന് (ഞായറാഴ്ച്ച) . തുടക്കമാകും . തൊടുപുഴയില്‍ നിന്നും ആരംഭിക്കുന്ന അഞ്ച് ദിവസം നീളുന്ന യാത്രയില്‍ ചരിത്രവും സംസ്‌കാരവും വിനോദവും ഒത്തുചേരുന്ന ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ഹൈദരാബാദിന്റെ ചരിത്രപ്രാധാന്യവും സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ അവസരമൊരുക്കുന്നതാണ് യാത്ര. ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റി, ചരിത്രമുറങ്ങുന്ന ഗോല്‍ക്കൊണ്ട, ഹൈദരാബാദിന്റെ അടയാളമായ ചാര്‍മിനാര്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഇതോടൊപ്പം നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്, ബിര്‍ള മന്ദിര്‍, എന്‍.ടി.ആര്‍ ഗാര്‍ഡന്‍, ഹുസൈന്‍ സാഗര്‍ തടാകം, അമര്‍ജ്യോതി സ്മാരകം തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും. ഹൈദരാബാദ് നഗരത്തിലെ പ്രധാന കാഴ്ചകളും യാത്രയുടെ ഭാഗമായി പരിചയപ്പെടാം.
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ കെറ്റിഡിഎസ് എ.സി ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 17,190 രൂപയാണ് പാക്കേജ് നിരക്ക്. മൂന്ന് പേര്‍ക്ക് പങ്കിടാവുന്ന എ.സി മുറിയിലെ താമസം, മൂന്ന് ദിവസത്തെ ഭക്ഷണം, ബസ് യാത്രാച്ചെലവ്, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ യാത്രയിലൂടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപോലെ ചരിത്രവും വിനോദവും നിറഞ്ഞ അവധിക്കാലം ആസ്വദിക്കാനാകും. രണ്ടാമത്തെ യാത്ര നവംബര്‍ ഒന്നിനാണ്. യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 83048 89896, 97449 10383
- Log in to post comments