Skip to main content
തോട്ടരയില്‍ നടപ്പാതയും ഡ്രെയിനേജും സജ്ജം; വെള്ളക്കെട്ടിന് ശാശ്വത പരിഹാരം

തോട്ടരയില്‍ നടപ്പാതയും ഡ്രെയിനേജും സജ്ജം; വെള്ളക്കെട്ടിന് ശാശ്വത പരിഹാരം

വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകി തോട്ടരയില്‍ നടപ്പാതയുടെയും ഡ്രെയിനേജിന്റെയും നിര്‍മാണം പൂര്‍ത്തിയായി. 25 ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്ററില്‍ പൊതുമരാമത്ത് വകുപ്പ് കുമരംപുത്തൂര്‍ സബ് ഡിവിഷനാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട്- ചെര്‍പ്പുളശ്ശേരി പ്രധാന പാതയിലുള്ള തോട്ടരയില്‍ മഴക്കാലത്ത് കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തില്‍ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നത് പതിവായിരുന്നു. ഇതുമൂലം വാഹനഗതാഗതവും കാല്‍നടയാത്രയും തടസ്സപ്പെട്ടിരുന്നു. കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കരിമ്പുഴ അന്ധവിദ്യാലയം, ടീച്ചര്‍ ട്രയിനിങ് കോളജ് തുടങ്ങി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലൂടെ മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് ദിനംപ്രതി കടന്നുപോകുന്നത്. കരിമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് അംഗം ചന്ദ്രമോഹന്‍ മാസ്റ്ററുടെ ഇടപെടലിനെ തുടര്‍ന്നാണ് തുക അനുവദിച്ച് പ്രവൃത്തികള്‍ നടപ്പാക്കിയത്.

date