മുരിങ്ങമല സബ് സെന്റര്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ മുരിങ്ങമല സബ് സെന്റര്‍ ടി.എം ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മീഷന്‍ ഫണ്ടില്‍നിന്ന് 55.7 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. മാതൃ-ശിശു ആരോഗ്യപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, കുടുംബാസൂത്രണം, ജീവിതശൈലീ രോഗനിര്‍ണയവും ചികിത്സയും, പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ സേവനങ്ങള്‍ സബ് സെന്റര്‍ വഴി ലഭ്യമാകും.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സംഗീത അധ്യക്ഷയായി. കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുന്ദരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വത്സല, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. നിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗോപാലന്‍, വാര്‍ഡ് അംഗങ്ങളായ സജീവന്‍, ഷിബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ബിന്ദു തോമസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. റിയാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments