Skip to main content

ഹോർട്ടികൾച്ചർ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ പഴം, പച്ചക്കറി കർഷകർക്കായി മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രോജക്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂൺ ഉത്പാദന കേന്ദ്രത്തിന് 30 ലക്ഷം രൂപയും, ഫാംഗേറ്റ് പാക്ക് ഹൗസിന് 37.5 ലക്ഷം രൂപയും, പ്രികൂളിംഗ് യൂണിറ്റിന് 1.75 ലക്ഷം രൂപയും, കോൾഡ് റൂമിനും (സ്റ്റേജിംഗ് )സോളാർ പവർ കോൾഡ് റൂമിനും 18.2 ലക്ഷം രൂപ വീതവുമാണ് സബ്സിഡി ലഭിക്കുന്നത്.  

റഫ്രിജറേറ്റഡ് ട്രാൻസ്‌പോർട്ട് വെഹിക്കിളിന് 10.85 ലക്ഷം രൂപയും, പ്രൈമറി മിനിമൽ പ്രോസസ്സിംഗ് യൂണിറ്റിന് 24.5 ലക്ഷം രൂപയും, 70 കിലോഗ്രാം കപ്പാസിറ്റിയുള്ള സോളാർ ക്രോപ്പ് ഡ്രയറിന് 2 ലക്ഷം രൂപയും, 100 കിലോഗ്രാം കപ്പാസിറ്റിയുള്ള സോളാർ ക്രോപ്പ് ഡ്രയറിന് 1.4 ലക്ഷം രൂപയും, റീട്ടെയ്ൽ മാർക്കറ്റ് ഔട്ട് ലെറ്റുകൾക്ക് 7 ലക്ഷം രൂപയും സബ്സിഡിയായി ലഭിക്കുന്നതാണ്. താത്പര്യമുള്ളവർ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസുമായി ബന്ധപ്പെടണം.

date