Skip to main content
ജില്ലാതല അനുമോദന പരിപാടി

ജില്ലാതല അനുമോദന പരിപാടി

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം നടത്തി. ഗവ. മോയന്‍ എല്‍ പി സ്‌കൂള്‍ എച്ച് എം ഇ ടി സാബു, ചിറ്റൂര്‍ ഗവ. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍ പ്രതാപന്‍, വിഘ്‌നേഷ് ജില്ലാ കോഡിനേറ്റര്‍, ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. മണ്ണില്‍ നിന്ന് പഠിക്കാം സമൂഹത്തെ നയിക്കാന്‍ എന്ന മുഖ്യപ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രരചന, പെയിന്റിങ്, പ്രോജക്ട് അവതരണം ഇനങ്ങൾ മത്സരം സംഘടിപ്പിച്ചത്.

date