തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂർ ഉപകേന്ദ്രത്തിൽ വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസം ദൈർഘ്യമുള്ള 'ഡാറ്റാഎൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ', ആറുമാസം ദൈർഘ്യമുള്ള 'ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ് ടാലി' എന്നീ കോഴ്‌സുകളിലേക്ക് യഥാക്രമം എസ്.എസ്.എൽ.സി, +2/ഡിഗ്രി കോമേഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ, ഓൺലൈൻ - ഓഫ്‌ലൈൻ രീതികൾ സംയോജിപ്പിച്ച ഹൈബ്രിഡ് രീതിയിലുള്ള പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്ക് യഥാക്രമം +2, ഡിഗ്രി യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഓൺലൈനായി അപേക്ഷിക്കാം.
www.lbscentre.kerala.gov.in/services/courses എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന സൗജന്യമായി പഠനം പൂർത്തിയാക്കാം.
കൂടുതൽ വിവരങ്ങൾക്ക്: ഓഫീസർ ഇൻ ചാർജ്ജ്, എൽ.ബി.എസ്. സബ് സെന്റർ, പഞ്ചായത്ത് കോംപ്ലക്സ്, കോർട്ട് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, ആലത്തൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04922-222660, 9447430171
- Log in to post comments