Skip to main content

തൊഴിൽ മേള നവംബർ 6ന്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസെറ്റിൽമെന്റിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കായി നവംബർ 6ന്  തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പാങ്ങോടുള്ള കുളച്ചൽ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള വിമുക്തഭടന്മാർ www.esmhire.com വഴി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 020-26341217, 011-20863432.

date