കുടുംബശ്രീ ഇന്റഗ്രേറ്റഡ് ഫാമിങ് പദ്ധതിയില്‍ ഒഴിവുകള്‍
കുടുംബശ്രീ ജില്ലാ മിഷന്റെ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ പദ്ധതി പ്രകാരം ചാത്തന്നൂര്‍, പോരുവഴി, പനയം, തേവലക്കര, തലവൂര്‍, പൂയപ്പള്ളി, ഇടമുളക്കല്‍ എന്നീ സി ഡി എസുകളിലേക്ക് ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഐ എഫ് സി ആങ്കര്‍ തസ്തികയിലേക്കുള്ള യോഗ്യത കൃഷിയിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ഡിഗ്രിയേ ഡിപ്ലോമയോ ആണ്. കൂടാതെ കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ടായിരിക്കണം (എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന). ഇവരുടെ അഭാവത്തില്‍ പ്ലസ് ടു/ വി എച്ച് എസ് ഇ അഗ്രി യോഗ്യതയുള്ളവരും കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുമായവരെയും പരിഗണിക്കും. അതത് പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സീനിയര്‍ സി ആര്‍ പി തസ്തികയിലേക്കുള്ള യോഗ്യത കൃഷിസഖി/പശു സഖി/ അഗ്രി സി ആര്‍ പി നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ്. സി ആര്‍ പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം ഓണറേറിയം അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ വെള്ള പേപ്പറില്‍ തയ്യാറാക്കി ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍(വിദ്യാഭ്യാസ/അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ), സി ഡി എസ്സിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സപ്ലൈസ് ഓഫീസിന് മുകളില്‍ നില, ആനന്ദവല്ലീശ്വരം, കൊല്ലം - 13 എന്ന വിലാസത്തില്‍ നവംബര്‍ ഏഴിനകം ലഭിക്കണം.
- Log in to post comments