Skip to main content

 റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അമൃതകുളം  ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസികളുടെ രാത്രി കാലപഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് കരാര്‍ വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. കോളേജ് അധ്യാപകരായി നിയമിതരാകാന്‍ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് (ആണ്‍ കുട്ടികള്‍ക്കു മാത്രം) അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 15000 രൂപ ഓണറേറിയം നിരക്കില്‍ 10 മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,  യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും എന്നിവ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:  0474 2794996.
 
 

date