Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് വേങ്ങേരി
ഫാര്‍മേഴ്‌സ് ട്രെയിനിംഗ് സെന്ററിന് കീഴിൽ നടപ്പ് സാമ്പത്തികവര്‍ഷം പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സൈഡ് ബാഗ് (ജൂട്ട്-13 ഇഞ്ച് നീളം, 10 ഇഞ്ച് വീതി) വിതരണം ചെയ്യുന്നതിന് നിര്‍മ്മാതാക്കളില്‍ നിന്നും/ വ്യാപാരികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷനായുള്ള അപേക്ഷയിൽ, നികുതിയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജും ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞ വില ഒരെണ്ണത്തിന് എത്ര എന്നത് പ്രത്യേകം രേഖപ്പെടുത്തണം.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 ന് വൈകിട്ട് മൂന്ന് വരെ.
ഫോൺ : 0495 2373582
date
- Log in to post comments