Post Category
*മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു*
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദ/ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
kmtwwfb.kerala.gov.in എന്ന വെബ്സൈറ്റ്/ സോഫ്റ്റ്വെയർ മുഖേന ഓൺലൈനായി നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ: 0487-2446545
date
- Log in to post comments