Skip to main content

വിവരാവകാശ നിയമം:   ഉദ്യോഗസ്ഥർക്കുള്ള സെമിനാർ ഒക്ടോബർ 26 ന് 

 

വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ  കോഴിക്കോട് ജില്ലയിൽ സെമിനാർ നടത്തുന്നു.

ഒക്ടോബർ 26 നു രാവിലെ 10 ന് കോഴിക്കോട് കണ്ടംകുളം കോർപറേഷൻ ജൂബിലി ഹാളിൽ വച്ചാണ് വിവരാവകാശ ഓഫീസർമാർ, അപ്പീൽ അധികാരികൾ എന്നിവർക്കായി സെമിനാർ നടത്തുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി. കെ. രാമകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും.കോഴിക്കോട് ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടി  ആമുഖഭാഷണം നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി ജോസഫ് അധ്യക്ഷതവഹിക്കും .

 'വിവരാവകാശം : സ്വകാര്യതയിൽ നിന്ന് സുതാര്യതയിലേക്ക്' എന്നതാണ് സെമിനാറിൻ്റെ വിഷയം. ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള 500 ഓളം ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുക്കും.

date