*'സുരക്ഷിത ബാല്യം' ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജി പി. എസ്. ശശികുമാർ നിർവ്വഹിച്ചു*
ദേശീയ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ‘സുരക്ഷിത ബാല്യം’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ജഡ്ജി പി. എസ്. ശശികുമാർ നിർവ്വഹിച്ചു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങളെയും നിയമപരമായ സംരക്ഷണത്തെയും കുറിച്ച് ബോധവത്കരണം നൽകുന്നതിനുമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. പോക്സോ നിയമം, സുരക്ഷിതവും അല്ലാത്തതുമായ സ്പർശനങ്ങൾ തിരിച്ചറിയൽ, ഇന്റർനെറ്റ് സുരക്ഷ, അതിക്രമങ്ങൾ അധികൃതരെ അറിയിക്കേണ്ട വിധം, സൗജന്യ നിയമസഹായം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ടി. വി. വിൻസി അധ്യക്ഷത വഹിച്ചു. അഡ്വ. റീന ജോൺ എൻ. ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക ഡോ. കെ. പി. ബിന്ദു, പ്രിൻസിപ്പൽ കെ. ആർ. ധന്യ, ജിൻസി ഗംഗൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments