Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ എം. ആർ. എസ്. വിദ്യാർത്ഥികളെ തിരുവനന്തപുരം കാര്യവട്ടത്ത് എൽ. എൻ. സി. പി. ഇ. ക്യാമ്പസിൽ വച്ച് നടക്കുന്ന 'കളിക്കളം' കായികമേളയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോകുന്നതിന് 37 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ബസ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.

നവംബർ 19 ന് രാവിലെ കുന്നമംഗലം ഈസ്റ്റ് ഹിൽ ഹോസ്റ്റലുകളിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി തിരുവനന്തപുരത്ത് എത്തിക്കുകയും തുടർന്ന് പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും വിദ്യാർത്ഥികളെ തിരികെ അതാത് ഹോസ്റ്റലുകളിൽ എത്തിക്കുകയും ചെയ്യണം.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ മൂന്നിന് ഉച്ചയ്ക്ക്  രണ്ടരയ്ക്ക്.
ഫോൺ : 0495-2376364, 9496070340

date