Skip to main content

നാട്ടിക എസ്.എന്‍. കോളേജ് ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളോടെ 2026 ലെ കേരളോത്സവത്തിന് തുടക്കം കുറിച്ചു. വലപ്പാട് പോലീസ് എസ് എച്ച് ഒ മൗഷമി സി.ആര്‍ പഞ്ചായത്ത് പ്രസിഡന്റുമായി പഞ്ചഗുസ്തി മത്സരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.

നാട്ടിക പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി

 

കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ ഒക്ടോബര്‍ 25 ഞായറാഴ്ച പഞ്ചായത്ത് ഹാളില്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന കായിക മത്സരങ്ങള്‍ നവംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലായി വിവിധ വേദികളില്‍ നടക്കും. നവംബര്‍ ഏഴിന് ക്രിക്കറ്റും എട്ടിന് ഫുട്‌ബോള്‍ മത്സരങ്ങളും എസ്.എന്‍. കോളേജ് ഗ്രൗണ്ടിലാണ് നടക്കുക. ഈ ദിവസങ്ങളില്‍ വൈകുന്നേരം ആറുമണി മുതല്‍ എസ്.ജെ. സ്റ്റേഡിയത്തില്‍ ഷട്ടില്‍ മത്സരങ്ങളും അരങ്ങേറും. മേളയുടെ അവസാന ദിനമായ നവംബര്‍ ഒന്‍പതിന് രാവിലെ ഏഴ് മണി മുതല്‍ മണപ്പുറം അക്വാ കോര്‍ട്ടില്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കും.

 

ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബില പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ സജിനി ഉണ്ണിയാരംപുരയ്ക്കല്‍, പി.സി. മണികണ്ഠന്‍, നിഷ ഉണ്ണികൃഷ്ണന്‍, അംബിക ടീച്ചര്‍, സിന്ധു സിദ്ധപ്രസാദ്, ടി.സി. ഉണ്ണികൃഷ്ണന്‍, കെ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.എന്‍. നിധിന്‍, ഉദ്യോഗസ്ഥരായ പ്രജീഷ് ജനന്‍, ജി.ബി വിദ്യ, എ.എസ് സിന്ധു, പിങ്കി രാജു, സി.എ കുമാരി, ഷൈനി, കെ.ബി രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date