Skip to main content

68-ാമത് സംസ്ഥാന സ്കൂൾ കായികമേള കായിക മേഖലയ്ക്ക് സർക്കാർ നൽകുന്നത് സമാനതകളില്ലാത്ത പിന്തുണ- മന്ത്രി എൻ. ഷംസുദ്ദീൻ

 

കായിക മേഖലയ്ക്കും കായിക വിദ്യാഭ്യാസത്തിനും ഏറ്റവും വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കൗമാര കായിക പ്രതിഭകളുടെ മഹാസംഗമമാണ് സംസ്ഥാന സ്കൂൾ കായികമേളയെന്ന് മന്ത്രി പറഞ്ഞു.

സ്കൂൾ, സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ മാറ്റുരച്ച് വിജയിച്ച താരങ്ങളാണ് പുതുചരിത്രം കുറിക്കാൻ മേളയിൽ എത്തിയത്. ലോക കായിക ഭൂപടത്തിൽ സവിശേഷ സ്ഥാനമാണ് കേരളത്തിനുള്ളത്. അന്തർദേശീയ മത്സരങ്ങളിൽ തിളങ്ങുന്ന താരങ്ങൾ സ്കൂൾ കായിക മേളയിലൂടെ കഴിവു തെളിയിച്ചവരാണെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. കായിക വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് സർക്കാർ നൽകുന്നതെന്നും കൂടുതൽ കായികാധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date