Post Category
മലയാള ദിനം ഭരണ ഭാഷാവാരാഘോഷം; ജില്ലാതല ഉദ്ഘാടനം 31ന്
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മലയാള ദിനവും ഭരണ ഭാഷാവാരാഘോഷവും ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 31ന് വൈകീട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്യും. ഗാന്ധിയനും അധ്യാപകനുമായ ചുനക്കര ജനാർദ്ദനൻ നായരെ ചടങ്ങിൽ ആദരിക്കും. ജില്ല കളക്ടർ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആലപ്പുഴ എസ് ഡി കോളേജ് മലയാള വിഭാഗം അധ്യാപകൻ ഡോ. സജിത്ത് ഏവൂരേത്ത് 'മലയാള ഭാഷയും ചലച്ചിത്രഗാനങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സി പ്രദീപ് ഭരണഭാഷ സന്ദേശം വായിക്കും. ചടങ്ങിൽ എ ഡി എം സി പ്രേംജി അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ഹുസൂർ ശിരസ്ദാർ സിനി ഷറഫുദ്ധീൻ എന്നിവർ സംസാരിക്കും.
date
- Log in to post comments