Skip to main content

ഭരണഭാഷ വാരാഘോഷം; സർക്കാർ ജീവനക്കാർക്ക് പ്രശ്നോത്തരി, കൈയ്യക്ഷരം, ഭാഷാപരിചയം-പരിഭാഷ മത്സരങ്ങൾ 

 

സംസ്ഥാന സർക്കാരിന്റെ നവംബർ 1 മുതലുള്ള മലയാളം ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പ് ആലപ്പുഴ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി, കൈയ്യക്ഷരം, ഭാഷാപരിചയവും പരിഭാഷയും എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 

മലയാള ഭാഷ, സാഹിത്യ സംബന്ധിയായ പ്രശ്നോത്തരി നവംബർ അഞ്ചിന് രാവിലെ 10.30 നും, മലയാളം കൈയ്യക്ഷരം, ഭാഷാപരിചയവും മലയാളത്തിലേക്കുള്ള പരിഭാഷയും എന്നീ രണ്ട് മത്സരങ്ങൾ നവംബർ ആറിന് ഉച്ച 2.30 നും നടക്കും. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആണ് മത്സരങ്ങൾ നടക്കുക. പ്രശ്നോത്തരിയിൽ രണ്ട് പേരടങ്ങുന്ന സംഘമാണ് പങ്കെടുക്കേണ്ടത്. പങ്കെടുക്കേണ്ടവർ പേര്, ഓഫീസ് വിലാസം, മൊബൈൽ നമ്പർ, പങ്കെടുക്കുന്ന ഇനം എന്നിവ 7025688333 വാട്സാപ്പ് നമ്പറിൽ അയച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അന്നേ ദിവസവും രജിസ്ട്രേഷൻ അനുവദിക്കും.

date