Skip to main content

ആധാർ സേവാ കേന്ദ്രം ഉദ്ഘാടനം നവംബർ 4ന്

ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബർ 4ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ്. നിർവഹിക്കും. പൊതുജനങ്ങൾക്ക് ആധാർ സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യു.ഐ.ഡി.എ.ഐയുടെ നേതൃത്വത്തിലാണ് പരുത്തിപ്പാറയിൽ പുതിയ കേന്ദ്രം തുടങ്ങുന്നത്.

പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സേവനം ലഭ്യമാകും. പുതിയ ആധാർ എൻറോൾമെന്റ്,  ബയോമെട്രിക്ക് വിവരങ്ങൾ പുതുക്കൽ, പരാതി പരിഹാരം തുടങ്ങിയ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഇവിടെ ലഭിക്കും. ആധാർ കാർഡ് ഉടമകളുടെ പരാതികൾ റീജിയണൽ ഓഫീസ് മുഖേന പരിഹരിക്കുന്നതിനും സൗകര്യമുണ്ട്.

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ വീൽചെയർ സൗകര്യം, പ്രത്യേക ശുചിമുറികൾ, പരാതി പരിഹാര സംവിധാനം എന്നിവയും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. സേവനങ്ങൾക്കായി എത്തുന്നവർക്ക് ക്യൂ നിൽക്കാതെ നടപടികൾ പൂർത്തിയാക്കുന്നതിനായി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. https://bookappointment.uidai.gov.in/ വഴി പൊതുജനങ്ങൾക്ക് ഇതിനുള്ള സൗകര്യം പ്രയോജനപ്പെടുത്താം.

date