Skip to main content
അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മാണം: ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

അകത്തേത്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ കെ സുധീര്‍ അധ്യക്ഷനായി. പാലത്തിന്റെ സുരക്ഷയും ശേഷിയും ഉറപ്പാക്കുന്നതിനുള്ള ലോഡ് ടെസ്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തും. സര്‍വീസ് റോഡിലെ ശേഷിക്കുന്ന ഭാഗവും ഉടന്‍ ടാറിങ് നടത്താനും നടപ്പാതയിലെ ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബിന്ദു, വൈസ് പ്രസിഡന്റ് ജി സുജിത്ത്, ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് റാഫി, ആര്‍.ഡി.ബി.കെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date