Skip to main content

ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും വടംവലി മത്സരവും സംഘടിപ്പിച്ചു

ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ നഷാ മുക്ത് യുവ ഫോര്‍ വികസിത് ഭാരതിന്റെ ഭാഗമായി ലഹരിമുക്ത ബോധവല്‍ക്കരണ പരിപാടിയും വടംവലി മത്സരവും സംഘടിപ്പിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം ജിനു ഉല്ലാസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ വി അരുണ്‍ കുമാര്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം വി രമാദേവി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സ്‌നേഹലത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ ജി അശോക് കുമാര്‍, എന്‍.എസ്.എസ് വോളന്റിയര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.

date