Post Category
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ -ഒന്നാം എന്‍ സി എ മുസ്ലിം വിജ്ഞാപനം (കാറ്റഗറി.നം. 433/2025) തസ്തികയുടെ 2026 ജൂണ്‍ 25 ല്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പാലക്കാട് മലമ്പുഴ വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നവംബര്‍ മൂന്നിന് കായിക ക്ഷമതാ പരീക്ഷ നടത്തും. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാണ്. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, നിശ്ചിത മാതൃകയിലുളള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണമെന്ന് ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665
date
- Log in to post comments