ജില്ലാതല അറിയിപ്പുകള്
സൗജന്യ പുനരധിവാസ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തലശ്ശേരി കെൽട്രോൺ നോളജ് സെൻ്ററിൽ സൈനികക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫയർ സേഫ്റ്റി & ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ് മെന്റ്, തളിപ്പറമ്പ് കെൽട്രോൺ നോളജ് സെൻ്ററിൽ നടത്തുന്ന 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്' എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ജില്ലയിലെ താൽപര്യമുള്ള വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർ മിലിട്ടറി സേവന സംബന്ധമായ രേഖകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 30-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കുന്ന നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0497 2700069, 04602 205474, 9847915099
അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ പരിശീലനം
പട്ടികജാതി വികസന വകുപ്പിൻ്റെ ട്രെയ്സ് (TRACE ) പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽപ്പെട്ട 21/35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം യോഗ്യത; സിവിൽ എഞ്ചിനീയറിഗിൽ ബി ടെക്, /എം ടെക്/ഡിപ്ലോമ/ഐ ടി ഐ .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31/10/2026
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ആഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടുക.ഫോൺ: 04972700596.
വിമുക്തഭട തൊഴിൽ മേള
ഡയരക്ടർ ജനറൽ റിസെറ്റിൽമെൻ്റ് ന്യൂഡൽഹിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരായ വിമുക്തഭടന്മാർക്കായി തൊഴിൽ മേള നടത്തുന്നു. നവംബർ 6 രാവിലെ 7 ന് തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡി യത്തിലാണ് പരിപാടി. താൽപര്യമുള്ള വിമുക്തഭടൻമാർ www.esmhire.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുക. ഫോൺ : 011 - 20863432.
- Log in to post comments