Skip to main content

നാറാത്ത് പഞ്ചായത്ത്‌ കവുങ്ങിൻ തൈ വിതരണം ചെയ്തു

നാറാത്ത് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി  കർഷകർക്ക്
കവുങ്ങിൻ തൈ വിതരണം ചെയ്തു.
നാറാത്ത് കൃഷി ഭവനിൽ  നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ റഹ്മത്ത് പ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി സുധീഷ് അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി 6000 കവുങ്ങിൻ തൈകൾ വിതരണം ചെയ്യും.
75 ശതമാനം സബ്സിഡി നിരക്കിലാണ് കർഷകർക്ക് തൈകൾ ലഭ്യമാക്കുക.  
കവുങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്‌ അംഗ ങ്ങൾ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date