Skip to main content

കതിരൂർ ഗ്രാമപഞ്ചായത്തിൽ ജീവൻ രക്ഷാ പരിശീലനം നടത്തി

കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ്, ജി ആർ സി എന്നിവയുടെയും നേതൃത്വത്തിൽ ജി ആർ സി വാരാചരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സഹകരണത്തോടെ  കതിരൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി പി സുജയ ഉൽഘാടനം ചെയ്തു

തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സൽമാൻ കെ പിഫാരിസ്  ക്ലാസ് നയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ, പ്രഥമശുശ്രൂഷ, അഗ്നിരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകി

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

date