Skip to main content

*ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു*

പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും. പരിശീലന കാലാവധി ഒരു വർഷമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി  നവംബർ 13  വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിലോ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.

date