Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലെയും, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രൈബൽ ഫെസിലിറ്റേഷൻ സെൻററിലെയും സഹായി കേന്ദ്രങ്ങളിലെ മൾട്ടി ഫംഗ്ഷൻ ഡിവൈസുകൾ (മൾട്ടി ഫംഗ്ഷൻ പ്രൻറർ) റിപ്പയർ ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ളതും മുദ്രവെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു. രണ്ടിടങ്ങളിലെയും മൾട്ടി ഫംഗ്ഷൻ ഡിവൈസുകൾ നേരിട്ട് പരിശോധിച്ചതിനുശേഷം റിപ്പയർ ചെയ്യുന്നതിനുള്ള തുക ക്വട്ടേഷനിൽ വെവ്വേറെയായി രേഖപ്പെടുത്തേണ്ടതാണ്. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തിൽ നവംബർ അഞ്ചിന് മൂന്ന് മണിക്ക് മുമ്പ് ലഭ്യമാക്കേണ്ടതാണ്.
ഫോൺ : 0495 2376364, 9496070340.
date
- Log in to post comments