Skip to main content

*ഭിന്നശേഷിക്കാർക്ക് ധനസഹായ പദ്ധതികൾ*

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടികൾക്ക് രണ്ടുവയസ്സുവരെ സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ വഴി  അപേക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അനാഥർക്കും   അശരണർക്കും ആഹാരം, വസ്ത്രം, വൈദ്യസഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇംപ്രസ്റ്റ് മണി പദ്ധതി, അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന പരിരക്ഷ പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള കായിക പദ്ധതി എന്നിവയിലേക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലും അപേക്ഷിക്കാം. 2026–27 സാമ്പത്തിക വർഷത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.suneethi.sjd.kerala.gov.in സന്ദർശിക്കുക. ഫോൺ: 04936 205307. 

date