Skip to main content

*കാവൽ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു*

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടേയും ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടേയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവും ലക്ഷ്യമിട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന കാവൽ പ്ലസ് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടന തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 1955, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860, ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം അല്ലെങ്കിൽ എം എസ് ഡബ്ല്യൂ, ബി എസ് ഡബ്ല്യൂ കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ സംവിധാനമായിരിക്കണം. കൂടാതെ, സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചതോ കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ ആയ സംഘടനയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള സംഘടനകൾ അപേക്ഷിക്കാൻ പാടില്ല. താത്പര്യമുള്ള സംഘടനകൾ കഴിഞ്ഞ രണ്ട് വർഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോർട്ട് എന്നിവ സഹിതം  നവംബർ 13-നകം 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് സമുച്ചയം, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്' എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 04396 246 098, ഇമെയിൽ: dcpowyd@gmail.com 

 

date