Skip to main content

ക്ഷയരോഗബാധിതർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് അങ്ങാടിപ്പുറം പഞ്ചായത്ത്

ക്ഷയരോഗബാധിതർക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുന്നതിനായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ആശാ പ്രവർത്തകയ്ക്ക് ഭക്ഷ്യകിറ്റ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

ക്ഷയരോഗബാധിതരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനും രോഗമുക്തിക്കും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ആശാ പ്രവർത്തകരുടെയും സഹകരണത്തോടെ അർഹരായ ഗുണഭോക്താക്കളിലേക്ക് ഭക്ഷ്യകിറ്റുകൾ എത്തിക്കും. പഞ്ചായത്തിന്റെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന തസ്‌നി, ഹാജറ ഹുസൈൻ, ഏലിയാമ്മ ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ജി.ടി അഭിലാഷ്, നിർവഹണ ഉദ്യോഗസ്ഥ ലൂസൽ ദാസ് എന്നിവർ പങ്കെടുത്തു.

date