Skip to main content

സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകേകാൻ കുടുംബശ്രീയുടെ ‘ഷീ എക്സ്പ്ലോർ’

സ്ത്രീകൾക്ക് സുരക്ഷിതമായും സന്തോഷകരമായും ഒരുമിച്ച് യാത്ര ചെയ്യുന്നതിനുള്ള കുടുംബശ്രീ സംരംഭമായ ‘ഷീ എക്സ്പ്ലോർ – ലേഡീസ് സ്ട്രേഞ്ചേഴ്സ് ട്രിപ്പ്’ കുറുവ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കുറുവ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ സലാം മാസ്റ്റർ നിർവഹിച്ചു.

 

സ്ത്രീകൾക്ക് കൂട്ടായ്മയിലൂടെ പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും യാത്രാനുഭവങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യത്യസ്ത പാക്കേജുകളിലായി യാത്രകൾ സംഘടിപ്പിക്കും. യാത്രയിൽ താൽപര്യമുള്ള സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിനും സംരംഭം സഹായകമാകും. സ്ത്രീകളുടെ സുരക്ഷയ്ക്കും കൂട്ടായ യാത്രാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സി.ഡി.എസ്. ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എം. സുലൈഖ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ടി മുംതാസ് , കുടുംബശ്രീ സി.ഡി.എസ്. പ്രസിഡന്റ് രജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധ എന്നിവർ സംസാരിച്ചു.

 

date