ജനറൽ ആശുപത്രിയിൽ കുടിവെള്ളം പുനഃസ്ഥാപിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ വെള്ളം മുടങ്ങിയ പ്രശ്നത്തിന് പരിഹാരം. നഗരസഭയുടെ ഇടപെടലിനെ തുടർന്ന് വാട്ടർ അതോറിറ്റി മുഖാന്തിരമാണ് പ്രശ്നം പരിഹരിച്ചത്. ആഴകുഴൽ കിണറിൽ സ്ഥാപിച്ചിരുന്ന സബ് മെർസിബിൾ മോട്ടോർ പമ്പ്, ക്രയിൻ ഉപയോഗിച്ചു പുറത്തുഎടുക്കുകയും പുതിയ വയർ, വാൽവ് എന്നിവ ഘടിപ്പിച്ചു മൂന്ന് മണിയോടുകൂടി കുടിവെള്ളം പുനഃസ്ഥാപിച്ചു. ആഴകുഴൽ കിണറിൽ സ്ഥാപിച്ചിരുന്ന സബ് മെർസിബിൾ മോട്ടോറിൽ ഘടിപ്പിച്ചിരുന്ന പിച്ചള വാൽവും വയറുമാണ് മോഷ്ടാക്കൾ കവർന്നിരുന്നു. ഇത് മൂലം ആശുപത്രിയിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സാധിക്കാതെ വന്നിരുന്നു. കൂടാതെ നേരത്തെ സംഭരിച്ചിരുന്ന വെള്ളവും തീർന്നു പോയതുകൊണ്ടുമാണ് ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞത്. ആലപ്പുഴ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം നൗഫൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ കെ ആർ രാജൻ, ആർ എം ഓ ഡോ പ്രിയദർശൻ എന്നിവർ ചേർന്ന് അടിയന്തര പരിഹാരം തേടുകയായിരുന്നു.
- Log in to post comments