Post Category
സൗജന്യ പന്നി വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പന്നി വളര്‍ത്തലി'ല്‍ നവംബര്‍ അഞ്ചിന് സൗജന്യ ഏകദിന പരിശീലനം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ 0491-2815454 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.
date
- Log in to post comments