Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച റീ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനം ഒരു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ ആവശ്യമുള്ളത്. പ്രതിമാസം 1500 കിലോമീറ്റര്‍ ദൂരത്തേക്ക് നികുതി ഉള്‍പ്പെടെ 35,000 രൂപ നിരക്കിലാണ് തുക അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കുന്ന അവസാന തീയതി നവംബര്‍ 10 ന് രാവിലെ 11. അന്നേ ദിവസം ഉച്ചയ്ക്ക് 12 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചാപ്പനങ്ങാടി പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 7025127584.
date
- Log in to post comments