Post Category
കോട്ടക്കല്‍ ഗവണ്മെന്റ് വനിതാ പോളിടെക്നിക്കില്‍ കെമിസ്ട്രി അധ്യാപക ഒഴിവ്
കോട്ടക്കല്‍ ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളേജിലെ കെമിസ്ട്രി വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ പത്തിന് കോളെജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് അറുപത് ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് (എം.എസ്.സി.) യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍-04832-750790, 9895916117.
date
- Log in to post comments