ചെറുതന ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി ചെറുതന ഗ്രാമപഞ്ചായത്തിൽ 'നിർമ്മലം പുതുയുഗം'--പഞ്ചായത്ത് തല ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മങ്കുഴി മുതൽ ശാസ്താമുറി വരെ നീണ്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് നിർവഹിച്ചു.
രണ്ടര കിലോമീറ്ററോളം വരുന്ന മങ്കുഴി - ശാസ്താമുറി റോഡിന്റെ ഇരുവശങ്ങളും ജനകീയ പങ്കാളിത്തത്തോടെ പൂർണ്ണമായി ശുചീകരിച്ചു. നാടിന്റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവർത്തനത്തിൽ ചെറുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ശ്രീദേവിയമ്മ , അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സജികുമാർ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഉദ്യോഗസ്ഥർ കുടുംബശ്രീ പ്രവർത്തകർ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments