Skip to main content

കേരളപ്പിറവി-ദീപാവലി പ്രമാണിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് സ്പെഷ്യൽ റിബേറ്റ്

കേരളപിറവി-ദീപാവലി എന്നിവ പ്രമാണിച്ച് നവംബർ ഏഴ് വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 30 ശതമാനം സ്പെഷ്യൽ റിബേറ്റ് അനുവദിച്ചു. ബോർഡിന്റെ കീഴിൽ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്സ് -വടക്കേ ബസ്സ്സ്റ്റാൻ്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ, മാടവന എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമസൗഭാഗ്യകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് റിബേറ്റ് ലഭിക്കുന്നതാണ്. കൂടാതെ ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487-2338699, 9188401609.

date