Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

 

 

 പീച്ചി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ മൂന്നിന് രാവിലെ 11 മണിക്കാണ് അഭിമുഖം. ഒ ബി സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. എൻ.ടി.സി യോഗ്യതയുള്ളവർക്ക് മൂന്ന് വർഷത്തെയും എൻ.എ.സി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയവും ആവശ്യമാണ്. 

 

ഒ.ബി.സി വിഭാഗത്തിൽ നിന്ന്  ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം പൊതുവിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് പകർപ്പുകളും സഹിതം പീച്ചി ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9947300036. 

date