സ്റ്റാഫ് നഴ്സ് ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. 2026 സെപ്റ്റംബർ 30 ന് 40 വയസ്സ് കവിയരുത്. പ്രതിമാസം 20,500 രൂപയാണ് വേതനം.
താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ സഹിതം നവംബർ 15 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം തൃശ്ശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
അപേക്ഷയിൽ തസ്തികയുടെ പേര് നിർബന്ധമായും രേഖപ്പെടുത്തണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതി പിന്നീട് അറിയിക്കും. മുൻപ് ഓൺലൈനായി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0487 2325821, 0487 2325824.
- Log in to post comments